Hot Posts

6/recent/ticker-posts

ഹര്‍ ഘര്‍ തിരംഗ; മോഹന്‍ലാല്‍ വീട്ടില്‍ ദേശീയപതാക ഉയര്‍ത്തി, വീഡിയോ വൈറൽ


സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വീടുകളിൽ ദേശീയ പതാക ഉയർത്താനുള്ള ‘ഹർ ഘർ തിരംഗ’ ക്യാംപെയ്ൻ ഏറ്റെടുത്ത് മലയാളത്തിന്റെ സവന്തം താരം മോഹൻലാൽ. കൊച്ചി എളമക്കരയിലെ വീട്ടിലാണ് മോഹൻലാല്‍ പതാക ഉയര്‍ത്തിയത്. ഇതിനോടകം തന്നെ വീഡിയോ ജനങ്ങൾ ഏറ്റെടുത്തു. 

https://fb.watch/eSYoKJhH4K/ 

ആസാദി കാ അമൃത് മഹോത്സവത്തിൽ അഭിമാനപൂർവം പങ്കുചേരുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. ഹർ ഘർ തിരംഗ രാജ്യ സ്നേഹം ഊട്ടിയുറപ്പിക്കാനും ഒന്നായി മുന്നേറാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Reactions