Hot Posts

6/recent/ticker-posts

പാപ്പന്റെ വിജയം; പുതിയ വാഹനത്തിലേറി ഗോകുൽ സുരേഷ്


ജോഷി, സുരേഷ് ഗോപി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ പാപ്പൻ എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ എക്സ്‍യുവി 700 വാങ്ങി ഗോകുൽ സുരേഷ്. മഹീന്ദ്രയുടെ പ്രീമിയം എസ്‍യുവിയായ എക്സ്‌യുവി 700 ഡീസൽ വകഭേദം എഎക്സ്‌ 7 ആണ് ഗോകുലിന്റെ പുതിയ വാഹനം. 
നേരത്തെ മഹീന്ദ്രയുടെ തന്നെ ഥാർ ഗോകുൽ സുരേഷ് സ്വന്തമാക്കിയിരുന്നു. എക്സ്‍യുവി 700 എഎക്സ് 7 ഓൾവീൽ ഡ്രൈവ് 7 സീറ്റ് മോഡലിന്റെ എക്സ് ഷോറൂം വില 21.58 ലക്ഷം രൂപയാണ്.
Reactions