കോട്ടയം: രാമപുരം ഗ്രാമപഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി.
ഉത്പാദന മേഖലയിൽ 1,21,91,800 രൂപയും സേവന മേഖലയിൽ 5,67,45,723 രൂപയും പശ്ചാത്തല മേഖലയിൽ 2,19,07,606 രൂപയും പട്ടികജാതി വിഭാഗക്കാർക്കായി 1,24,51,000 രൂപയും പട്ടിക വർഗ്ഗ വിഭാഗത്തിൽ 21,75,000 രൂപയും ഉൾപ്പെടെ ആകെ 10,54,71,129 രൂപ അടങ്കൽ തുക വരുന്ന പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്.
ലൈഫ് ഭവന പദ്ധതിക്കായി 2,59,53,000 രൂപയുടെയും ഭവന പുനരുദ്ധാരണ പദ്ധതികൾക്കായ് 49,42,000 രൂപയുടെയും ബഡ്സ് സ്കൂൾ പ്രവർത്തനത്തിന് 15,56,653 രൂപയുടെയും, ബാലസൗഹൃദ പ്രവർത്തനങ്ങൾക്കായ് 4 ലക്ഷം രൂപയുടെയും പദ്ധതികൾ ഏറ്റെടുത്തിട്ടുണ്ട്.







