വയനാട്: കെ എസ് ആര്‍ ടി സി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികരായ യുവപണ്ഡിതനും മകനും മരിച്ചു. കല്‍പ്പറ്റ പെരുന്തട്ട സ്വദേശികളും നിലവില്‍ ആറാംമൈല്‍ കുണ്ടാല മാനാഞ്ചിറയില്‍ വാടകക്ക് താമസിക്കുകയും ചെയ്യുന്ന മുണ്ടോടന്‍ എം.സുബൈര്‍ സഖാഫി (42), മകന്‍ മിദ്‌ലാജ് (13) എന്നിവരാണ് മരിച്ചത്.
ഇന്നലെ (21-09-2022 ബുധൻ) വൈകീട്ട് 5.45ന് പനമരം- മാനന്തവാടി റോഡില്‍ കാപ്പുംചാല്‍ പഴയ വില്ലേജ് ഓഫീസിന് സമീപമായിരുന്നു അപകടം.
കുണ്ടാലയിലെ വാടക വീട്ടിലേക്ക് പോകുന്ന വഴി മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മാനന്തവാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലിടിക്കുകയായിരുന്നു.





