ആശുപത്രിയിൽ ലക്ഷ്മിയുടെ മൃതദേഹം സൂക്ഷിച്ചപ്പോൾ തിരിഞ്ഞുനോക്കാത്ത ഭർത്താവ് സംസ്കാര ചടങ്ങിനെത്തിയപ്പോൾ രൂക്ഷമായാണ് ലക്ഷ്മിയുടെ ബന്ധുക്കൾ പ്രതികരിച്ചത്. ചടയമംഗലത്തെ യുവതിയുടെ മരണത്തിൽ ദുരൂഹതയുള്ളതായി ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.
സംസ്കാര ചടങ്ങിനെത്തിയ കിഷോറിനോട് എന്തിനാണ് നീ ദുഃഖം അഭിനയിക്കാൻ ഇങ്ങോട്ടു വന്നതെന്ന് ചോദിച്ച് ബന്ധുക്കൾ ആക്രോശിച്ചു. വിദേശത്തായിരുന്ന കിഷോർ ഫോണിൽ ഭാര്യയുമായി നിരന്തരം വഴക്കിട്ടെന്നും ആരോപണമുണ്ട്. ഒരു വർഷം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.
എൻജിനീയറിങ് ബിരുദധാരി ലക്ഷ്മി എം പിള്ളയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ
ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമായിരിക്കുകയാണ്. യുവതിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതിൽ ഭർത്താവിനും ഭർതൃവീട്ടുകാർക്കും പങ്കുണ്ടെന്നാണ് ആരോപണം.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയ ശേഷം സംസ്‌ക്കരിച്ചു. വൈകുന്നേരം അടൂർ പഴ വിളയിൽ വീട്ടു വളപ്പിലാണ് മൃതദേഹം സംസ്‌കരിച്ചത്. വീട്ടിൽ മൃതദേഹം എത്തിച്ചപ്പോൾ
ഭർത്താവ് കിഷോറും ബന്ധുക്കളും കാണാൻ എത്തിയപ്പോൽ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്.
വീട്ടിൽ എത്തിയ കിഷോറിനെതിരെ ബന്ധുക്കൾ രോഷാകുലരായി. ലക്ഷ്മിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് കിഷോറാണെന്നാണ് ഇവർ ആരോപിച്ചത്.
ഇന്നലെ ആശുപത്രിയിലേക്ക് മൃതദേഹം കൊണ്ടുപോയപ്പോൾ അവിടേക്ക് കിഷോർ തിരിഞ്ഞു നോക്കിയില്ലെന്നും പിന്നെ എന്തിനാണ് ഇപ്പോൾ ദുഃഖം കാണിക്കാൻ എത്തിയത് എന്നും ആരോപിച്ചാണ് ബന്ധുക്കൾ രോഷാകുലരായത്. ബന്ധുക്കളിൽ ചിലർ കിഷോറിനെ മർദ്ദിക്കാൻ ഓങ്ങുകയും ചെയ്തു. ഈ സമയം നാട്ടുകാരാണ് യുവാവിനെ മർദ്ദനത്തിൽ നിന്നും രക്ഷപെടുത്തിയത്.
ലക്ഷ്മിയും ഭർത്താവും തമ്മിൽ അത്ര രസത്തിലായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. വിദേശത്തായിരുന്ന കിഷോർ ലക്ഷ്മിയുമായി നിരന്തരം ഫോണിൽ വാക്കേറ്റം ഉണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. മൂന്നു വർഷം മുമ്ബ് ലക്ഷ്മിയുടെ അച്ഛൻ മോഹനൻ പിള്ള മരണപ്പെട്ടിരുന്നു. ഒരു വർഷം മുന്നേ ആണ് ലക്ഷ്മിയുടെ വിവാഹം നടന്നത്. ഒരു മാസം കഴിഞ്ഞ് വിദേശത്തുപോയ കിരൺ. കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. സ്ത്രീധനമായി ആവശ്യപ്പെട്ട സ്വർണ്ണവും പണവും നൽകിയിരുന്നതായി ബന്ധുക്കൾ പറയുന്നു.
കിഷോറിന്റെ വീട്ടിൽ അമ്മയും സഹോദരിയും ആണ് താമസിച്ചിരുന്നത്. കിഷോറും ബന്ധുക്കളും മുറിയിൽ നിൽക്കുന്നതാണ് കണ്ടത്. ലക്ഷ്മി കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു. ബന്ധുക്കളും പൊലീസും എത്തിയ ശേഷം മാത്രം മൃതദേഹം മാറ്റിയാൽ മതി എന്ന് പറഞ്ഞിട്ടും ആരും കേട്ടില്ല എന്നാണ് അമ്മ രമ ആരോപിക്കുന്നത്. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബന്ധുക്കളിൽ നിന്ന് വിവരം ശേഖരിച്ച ചടയമംഗലം പൊലീസ് അന്വേഷണം തുടങ്ങി.





