Hot Posts

6/recent/ticker-posts

ഹോട്ടലിലേക്ക് വാഹനം ഇടിച്ചുകയറി


പാലാ ചേർപ്പുങ്കലിൽ ഹോട്ടലിലേക്ക് വാഹനം ഇടിച്ചുകയറി. ഇന്ന് (തിങ്കളാഴ്ച) രാവിലെ പത്തരയോടെയാണ് സംഭവം.


മൂന്നിലവ് സ്വദേശികളായ ദമ്പതികളാണ് വാഹനത്തിലുണ്ടായിരുന്നത് എന്നാണ് പ്രാഥമിക വിവരം. വാഗണർ കാറാണ് അപകടത്തില്‍പെട്ടത്. 
മാര്‍ശ്ലീവ ഷോപ്പിംഗ് കോംപ്ലക്‌സിലാണ് അപകടമുണ്ടായത്. ഐക്കരാസ് ഗ്രാന്‍ഡ് ഹോട്ടലിന് മുന്നിലായിരുന്നു അപകടം.




നിയന്ത്രണവിട്ട കാര്‍ ഹോട്ടലിന്റെ ചില്ല് തകര്‍ത്ത് ഉള്ളിലേയ്ക്ക് പാഞ്ഞുകയറുകയായിരുന്നു. കടയുടെ ചില്ല് പൂര്‍ണമായും തകര്‍ന്നുവീണു. 
അപകടസമയത്ത് ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന കുടുംബത്തെ പാഞ്ഞുകയറിയ കാർ തട്ടി. 


കൂട്ടത്തിൽ ഉണ്ടായിരുന്ന കുട്ടിയ്ക്ക് നിസാരപരിക്കുണ്ട്. കുട്ടിയെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Reactions