Hot Posts

6/recent/ticker-posts

തെരുവുനായ പ്രശ്നം പരാതിയുമായി പാലാ പൗരസമിതി


തെരുവുനായ വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പാലാ പൗരസമിതി പ്രസിഡന്റ് പി.പോത്തൻ ‍മനുഷ്യാവകാശ കമ്മിഷൻ, വനിത കമ്മിഷൻ, എംഎൽഎ എന്നിവർക്ക് പരാതി നൽകി.


അടിയന്തര നടപടി സ്വീകരിക്കണമെന്ന് പൗരാവകാശ സംരക്ഷണ മുന്നണി

തെരുവ് നായ്ക്കൾ മനുഷ്യജീവനു ഭീഷണിയായി മാറിയ സാഹചര്യത്തിൽ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പാലാ പൗരാവകാശ സംരക്ഷണ മുന്നണി ആവശ്യപ്പെട്ടു. സന്തോഷ് മണർകാട് അധ്യക്ഷത വഹിച്ചു. മൈക്കിൾ കാവുകാട്ട്, സന്തോഷ് കാവുകാട്ട്, ജോബി കുറ്റിക്കാട്ട്, ക്യാപ്റ്റൻ ജോസ് കുഴികുളം, എം.പി.കൃഷ്ണൻ നായർ, ജോസ് വേരനാനി, സോജൻ പന്തപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.




ഗുരുതര വീഴ്ച: മാണി സി.കാപ്പൻ

പാലാ ∙ നടപടിയെടുക്കുന്നതിൽ അധികാരികൾ ഗുരുതരമായ വീഴ്ച വരുത്തുകയാണെന്ന് മാണി സി.കാപ്പൻ എംഎൽഎ. പതിനായിരക്കണക്കിന് ആളുകൾക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റിട്ടും  നടപടിയെടുക്കുന്നില്ല. തെരുവ് നായ്ക്കളുടെ വന്ധ്യംകരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രഖ്യാപനങ്ങളിൽ ഒതുങ്ങുമ്പോൾ കേരളം ഭീതിയിലാണ്. 


തെരുവ് നായ്ക്കളുടെ ശല്യത്തിന് ശാശ്വത പരിഹാരം കണ്ടേ മതിയാകൂ. ഈ വിഷയത്തിൽ ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കുമെന്നും മാണി സി.കാപ്പൻ പറഞ്ഞു.

Reactions