മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി പ്രഥമ വൈസ് ചാൻസിലറും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ.എ.ടി.ദേവസ്യയുടെ നിര്യാണത്തിൽ കേരള കോൺ (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി, തോമസ് ചാഴികാടൻ എം.പി, കേരള കോൺ(എം) ജില്ലാ പ്രസിഡണ്ട് പ്രൊഫ.ലോപ്പസ്മാത്യു, നഗരസഭാദ്ധ്യക്ഷൻ അൻ്റോ പടിഞ്ഞാറേക്കര എന്നിവർ അനുശോചനം രേഖപ്പെടുത്തി.
കേരള സംസ്കാരവേദി നിർവ്വാഹക സമിതി യോഗവും അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
പ്രൊഫ. സാബു.ഡി.മാത്യു യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.
പ്രൊഫ.മാത്യു.ടി തെള്ളി, ജയ്സൺ കുഴിക്കോടിൽ, പി.ജെ ആൻ്റെണി, പെണ്ണമ്മ ജോസഫ്, ജയ്സൺമാന്തോട്ടം എന്നിവർ പ്രസംഗിച്ചു.





