പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കുകയും ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ചെയ്ത കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അയർക്കുന്നം ചേന്നമറ്റം ഭാഗം മുരിങ്ങയിൽ വീട്ടിൽ സുരേഷ് എം.ഡി മകൻ അനന്തു സുരേഷ് (21) ഇയാളുടെ സഹോദരൻ ആനന്ദ് സുരേഷ് (20), അയർക്കുന്നം ചേന്ന മറ്റം ഭാഗം വെട്ടിക്കപുഴ വീട്ടിൽ രാജൻ മാത്യു മകൻ റോബിനോ രാജൻ (21) എന്നിവരെയാണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്.
അനന്തു സുരേഷ് അതിജീവിതയുമായി പ്രണയത്തിൽ ആവുകയും തുടർന്ന് പീഡിപ്പിക്കുകയുമായിരുന്നു. തുടർന്ന് ഇയാളുടെ സഹോദരനും സുഹൃത്തും ഇതിന്‍റെ പേരില്‍ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ചെയ്തു.
സ്കൂളിൽ കൗണ്‍സിലിങ്ങിനിടെ പെൺകുട്ടി വിവരം അധ്യാപികയോട് പറയുകയും , ചൈൽഡ് ലൈൻ മുഖാന്തിരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ പിടികൂടുകയുമായിരുന്നു.
അയർക്കുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ മധു ആർ, എ.എസ്.ഐ മാരായ സജൂ.റ്റി.ലൂക്കോസ്, ആന്റണി, സോജൻ, സി.പി.ഓ മാരായ ജിജോമോൻ,അനൂപ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.





