സർക്കാർ ഫയലുകൾ തീർപ്പാക്കുന്നതിന്റെ പേരിലും മറ്റ് വിവിധ കാരണങ്ങൾ ഉന്നയിച്ചുകൊണ്ട് ക്രൈസ്തവരുടെ കടമുള്ള ദിവസമായ ഞായറാഴ്ച പ്രവർത്തിദിനം ആക്കുന്ന സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് കാവുംകണ്ടം ഇടവകയിലെ വിവിധ ഭക്തസംഘടനകളുടെ യോഗം ആവശ്യപ്പെട്ടു.
ഇവിടെ കാലാകാലങ്ങളായി പിന്തുടർന്ന് പോരുന്ന കീഴവഴക്കങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് ന്യൂനപക്ഷ ക്രൈസ്തവ മതത്തിന്റെ അവകാശങ്ങളുടെ മേൽ കൈകടത്തിക്കൊണ്ട് നടപ്പാക്കുന്ന നടപടികൾ പിൻവലിക്കാൻ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഞായറാഴ്ച പ്രവൃത്തിദിനമാക്കിക്കൊണ്ടുള്ള ക്ലാസുകളും പരീക്ഷകളും ഫയൽ തീർപ്പാക്കലുകളും ന്യൂനപക്ഷ ക്രൈസ്തവ സമുദായത്തിന്റെ കടമുള്ള ദിനമായ ഞായറാഴ്ചകളിലെ ആരാധന സ്വാതന്ത്ര്യത്തെയും മതപഠന ക്ലാസിനെയും ദോഷകരമായി ബാധിക്കുമെന്ന് എന്ന് യോഗം വിലയിരുത്തി.





