Hot Posts

6/recent/ticker-posts

പാലാ കാനാ‌ട്ടുപാറ ഗവൺമെൻ്റ് പൊളിടെക്നിക്കലിൽ സംഘർഷം


പാലാ കാനാ‌ട്ടുപാറ ഗവൺമെൻ്റ് പൊളിടെക്നിക്കലിൽ എസ്എഫ്ഐ- എബിവിപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. രാവിലെ സ്കൂൾ കവാടത്തിലായിരുന്നു സംഘർഷങ്ങളുടെ തുടക്കം. ഒന്നാം വർഷ വിദ്യാർത്ഥികളു‌ടെ പ്രവേശന ദിനമായിരുന്നു ഇന്ന് (സെപ് 29) 


സംഭവത്തിൽ ഇരുവിഭാഗത്തിൽപ്പെട്ടവർക്കും പരിക്കേറ്റു. രാവിലെ സ്കൂൾ കവാടത്തിലായിരുന്നു സംഘർഷങ്ങളുടെ തുടക്കം. 


ഇരു വിഭാഗങ്ങൾ തമ്മിൽ ഉണ്ടായ ഏറ്റുമുടലിന് ശേഷം തിരികെ പോവുകയായിരുന്ന എസ്എഫ്ഐ പ്രവർത്തകരെ തടഞ്ഞ് നിർത്തി മർദ്ദിക്കുകയായിരുവെന്നാണ് ആരോപണം.


ആദർശ്, ജോയൽ ,ഉണ്ണി കൃഷ്ണൻ, അമൽ ടി കെ തുടങ്ങിയവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നവാഗതകർക്ക് സ്വീകരണം ഏർപ്പെടുത്തിയതുമായി ബന്ധപെട്ട തർക്കമാണ് സംഘർത്തിലേക്ക് നയിച്ചതെന്നണ് വിവരം. പുറത്ത് നിന്ന് എത്തിയവരം സംഘർത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

Reactions