കോവിഡ് പോലുള്ള ശ്വാസകോശ രോഗങ്ങൾ ബാധിക്കാതിരിക്കാനും രോഗം തടയാനും മാത്രമല്ല, വൈറസുകളെ തിരിച്ചറിയാനും കഴിയുന്ന മാസ്ക് കണ്ടെത്തി.
ശ്വാസകോശത്തെ ബാധിക്കുന്ന ഇൻഫ്ളുവൻസ, കോവിഡ് 19 പോലുള്ള രോഗങ്ങളുടെ വൈറസിനെ വായുവിൽ നിന്ന് തിരിച്ചറിയാൻ കഴിയുന്ന മാസ്‌ക് കണ്ടുപിടിച്ചിരിക്കുന്നത് ഷങ്ഗായ് ടോങ്ജി സർവ്വകലാശാലയിലെ ഗവേഷകരാണ്.
വായുവിലെ വൈറസ് സാന്നിധ്യം പത്തുമിനിറ്റിനകം തിരിച്ചറിഞ്ഞ് ധരിച്ചയാളുടെ മൊബൈലിലേക്ക് മാസ്‌ക് സന്ദേശം നൽകും.





