Hot Posts

6/recent/ticker-posts

ലിംഗപരമായ വേര്‍തിരിവുകള്‍ ഇല്ലാതാകണം : ജിയോ ബേബി


വനിതാ അധ്യാപകര്‍ കോട്ടിടണമെന്ന് നിബന്ധനയുള്ള സ്‌കൂള്‍ ചട്ടത്തില്‍ പ്രതിഷേധിച്ച് രാജിവെച്ച അധ്യാപികയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചലച്ചിത്ര സംവിധായകന്‍ ജിയോ ബേബി രം​ഗത്ത്.


കാലങ്ങളായി തുടര്‍ന്നുപോരുന്ന ലിംഗപരമായ വേര്‍തിരിവുകള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ അതിഭീകരമാണ്. ആണും പെണ്ണും തമ്മില്‍ മിണ്ടുന്നതില്‍ പ്രശ്നം കാണുന്ന സദാചാര ചിന്തകള്‍ നശിപ്പിച്ചത് തലമുറകളെയാണെന്നും ജിയോ ബേബി പറഞ്ഞു.


ലിംഗപരമായ വേര്‍തിരിവുകള്‍ ഇല്ലാതെ പരമാവധി ഇടപഴകാനുള്ള അവസരം കുട്ടികള്‍ക്ക് ഉണ്ടാക്കിക്കൊടുക്കുകയാണ് വേണ്ടത്. അതുവഴി നമുക്ക് മെച്ചപ്പെട്ട ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കാന്‍ ആവുമെന്നും ജിയോ ബേബി പറഞ്ഞു.


വനിതാ അധ്യാപകര്‍ മാത്രം കോട്ടിടണമെന്ന, ആണ്‍കുട്ടിയും പെണ്‍കുട്ടിയും മിണ്ടാന്‍ പാടില്ലെന്ന അലിഖിത നിയമം നിലനില്‍ക്കുന്ന സ്‌കൂളിന്റെ നടപടിയില്‍ പ്രതിഷേധിച്ച് രാജിവെച്ച റാണി ടീച്ചര്‍ പ്രതീക്ഷയാണെന്നും ജിയോ ബേബി പ്രതികരിച്ചു.

Reactions