Hot Posts

6/recent/ticker-posts

എസ് പി സി വിദ്യാർഥികളെ സ്വകാര്യ ബസിൽ നിന്ന് ഇറക്കിവിട്ടു


കിടങ്ങൂർ എൻ.എസ്.എസ് സ്കൂളിലെ എസ് പി സി വിദ്യാർഥികളെ പാതിവഴിയിൽ സ്വകാര്യ ബസിൽ നിന്നിറക്കിവിട്ടു. ശനിയാഴ്ച 12 മണിയോടെ സ്കൂളിൽ നിന്നും കുമ്മണ്ണൂർ എത്തിയപ്പോൾ എസ്.റ്റി തരാൻ പറ്റില്ലന്ന് പറഞ്ഞാണ്  വിദ്യാർഥികളെ ബസിൽ നിന്ന് ഇറക്കിവിട്ടത്. 


എസ്.പി.സി വിദ്യാർത്ഥികളായ നാല് പെൺകുട്ടികളെയും ഒരു ആൺകുട്ടിയെയുമാണ് ഇറക്കി വിട്ടത്. ദേവി, പാർവ്വതി റ്റി. ആർ, ശിവാനി അനിൽ, മേഘ എ. എസ്, അനഘ പ്രദീഷ്, അഫ്ഷിൻ ഉദയൻ എന്നിവരെയാണ് ഇറക്കി വിട്ടത്. 


കോട്ടയത്ത് നിന്നും പാലായ്ക്ക് പോയ കിങ് ഓഫ് കിങ്‌സ് പുന്നക്കാടൻ എന്ന ബസിൽ നിന്നാണ് ഇറക്കി വിട്ടത്. വിദ്യാർത്ഥികളുടെ കൈവശം എസ്.റ്റി പൈസ മാത്രമേ ഉണ്ടായിരുന്നുള്ളു. വിദ്യാർഥികൾ കിടങ്ങൂർ പോലീസിൽ പരാതി നൽകി. 



Reactions