ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച് പാലായിൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ഔഷധ ആഹാരപ്രദർശനവും ഔഷധസസ്യ പ്രദർശനവും പരിപാടിയുടെ ഭാഗമായി.
ഒക്ടോബർ 23 ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച് ഭാരതീയ ചികിത്സാ വകുപ്പ്, റീജിയണൽ സെൽ പാലാ, നാഷണൽ ആയുഷ് മിഷൻ, പാലാ ഗവൺമെന്റ് ആയുർവേദ ആശുപത്രി, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ, എന്നിവരുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
പാലാ ഗവൺമെന്റ് ആയുർവേദ ആശുപത്രിയിലാണ് ക്യാംപ് നടന്നത്. പാലാ മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര ആയുർവേദ ദിനാചരണത്തിന്റെയും അനുബന്ധ പരിപാടികളുടെയും ഉദ്ഘാടനം നിർവഹിച്ചു.
വൈസ് ചെയർപേഴ്സൺ സിജി പ്രസാദ് അധ്യക്ഷത വഹിച്ചു.ഗവൺമെന്റ് ആയുർവേദ ആശുപത്രിയിലേക്ക് ടി വി കൾ സംഭാവന ചെയ്ത ജോസ് കുട്ടി ചീരാംകുഴിയെ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ ആദരിച്ചു.
പാലാ നഗരസഭ കൗൺസിലർമാർ,പാല ആയുർവേദ ആശുപത്രി എച്ച്എംസി അംഗങ്ങൾ, റീജിയൺ എപ്പിഡമിക് സെല്ലിലെ സർക്കാർ ആയുർവേദ ഡോക്ടർമാർ, സ്റ്റാഫുകൾ തുടങ്ങിയവർ പങ്കെടുത്തു.







