Hot Posts

6/recent/ticker-posts

കോട്ടയത്ത് വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് മാരകമായ എംഡിഎംഎ

പ്രതീകാത്മക ചിത്രം

കോട്ടയത്ത് ലഹരിവേട്ട. നഗരമധ്യത്തില്‍ ബേക്കര്‍ ജംഗ്ഷനിലാണ് മാരക മയക്കുമരുന്നായ എം ഡി എം എ പിടികൂടിയത്.സംഭവത്തില്‍ വടവാതൂര്‍ സ്വദേശിയായ അക്ഷയിയെ പോലീസ് അറസ്റ്റ് ചെയ്തു.


ഇതര സംസ്ഥാന ബസില്‍ കടത്തിക്കൊണ്ടു വരുന്നതിനിടെയാണ് യുവാവ് പിടിയിലായത്. ഇയാളുടെ പക്കല്‍ ബാഗില്‍ സൂക്ഷിച്ച നിലയില്‍ എം.ഡി.എം.എ കണ്ടെത്തിയിട്ടുണ്ട്.


ബേക്കര്‍ ജംഗ്ഷനില്‍ എത്തിയ ഇതര സംസ്ഥാന ബസില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക്, ഡിവൈഎസ്പി കെ.ജി അനീഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.



Reactions