Hot Posts

6/recent/ticker-posts

യുവതിയെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു, വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍


ജോലിയ്ക്ക് പോകരുതെന്ന് ആവശ്യപ്പെട്ട് ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം. തിരുവനന്തപുരം മലയിന്‍കീഴ് ആണ് സംഭവം. ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമത്തിനാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്.


സമീപത്തെ മാര്‍ജിന്‍ഫ്രീ ഷോപ്പിലെ ജീവനക്കാരിയായ യുവതിയെ മദ്യപിച്ചെത്തിയ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിന്റെ വീഡിയോ ഭര്‍ത്താവ് തന്നെ പകര്‍ത്തി പ്രചരിപ്പിച്ചു.


ദിലീപും യുവതിയും പ്രണയവിവാഹമായിരുന്നു. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. യുവതി ജോലി കഴിഞ്ഞെത്തിയപ്പോഴാണ് യുവതിയെ കൈകള്‍ കെട്ടിയിട്ടശേഷം ദിലീപ് ക്രൂരമായി മര്‍ദ്ദിച്ചത്.


മുഖത്ത് മര്‍ദ്ദനമേറ്റ് യുവതിയുടെ മൂക്കില്‍ നിന്നും ചോര ഒഴുകുന്നത് വീഡിയോയിലുണ്ട്. ഇനി ജോലിക്ക് പോകരുതെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. യുവതിയെ മര്‍ദ്ദിച്ചത് താനാണ്. ഇവളെ ഇടിച്ച്‌ വാ പൊട്ടിച്ചതും താനാണെന്നും വീഡിയോയില്‍ ഇയാള്‍ പറയുന്നുണ്ട്.


എന്നാല്‍ ദിലീപ് ജോലിക്കു പോകില്ലെന്നും, താന്‍ കൂടി ജോലിക്ക് പോയില്ലെങ്കില്‍ ലോണ്‍ അടയ്ക്കാനാകില്ലെന്നും, കുട്ടികള്‍ പട്ടിണിയാകുമെന്നും യുവതി വീഡിയോയില്‍ കരഞ്ഞുപറയുന്നുണ്ട്.

Reactions