Hot Posts

6/recent/ticker-posts

വര്‍ഗീയശക്തികളെ വീറ്റോ ചെയ്യുന്നത് പ്രാദേശികകക്ഷികള്‍: ജോസ് കെ മാണി എംപി


കോട്ടയം: രാജ്യത്തെ വര്‍ഗീയശക്തികളെ വീറ്റോ ചെയ്യാനുള്ള കരുത്ത് പ്രാദേശിക കക്ഷികള്‍ക്കാണെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി എംപി.


കേരള കോണ്‍ഗ്രസ് (എം) ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയെ പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിരോധിക്കാന്‍ കഴിയാതെ ഇടറി നില്‍ക്കുന്ന കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പതനത്തെയാണ് നേരിടുന്നത്. 


ബഫര്‍സോണ്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ക്കൊപ്പം ഉറച്ച്‌ നിന്ന് കേരളാ കോണ്‍ഗ്രസ് (എം) പോരാടും. 


ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ അടിത്തറ വിപുലമാക്കുക എന്ന ലക്ഷ്യത്തോടെ കൂടുതല്‍ ജനവിഭാഗങ്ങളെ പാര്‍ട്ടിയുടെ ഭാഗമാക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.


Reactions