Hot Posts

6/recent/ticker-posts

പോലീസിന്റെ സ്‌പെഷല്‍ ഡ്രൈവ്‌; 1300 ബസുകള്‍ പരിശോധിച്ചു

പ്രതീകാത്മക ചിത്രം

കോട്ടയം: വാതില്‍ ഘടിപ്പിക്കാതെയും, വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയും സര്‍വീസ്‌ നടത്തിയ ബസുകള്‍ക്കെതിരേ ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി പരിശോധന നടത്തി.


ജില്ലാ പോലീസ്‌ മേധാവി കെ.കാര്‍ത്തിക്‌ നേതൃത്വം നല്‍കിയ സ്‌പെഷല്‍ ഡ്രൈവില്‍ ജില്ലയിലെ 1300 ഓളം ബസുകള്‍ പരിശോധിച്ചു. 22 ബസുകള്‍ക്കെതിരേ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു നിയമനടപടി സ്വീകരിച്ചു. 


103 ഓളം പെറ്റി കേസുകള്‍ ചാര്‍ജ്‌ ചെയ്‌തു. 27,500 ഓളം രൂപ പിഴ ചുമത്തി. ജില്ലയിലെ ഡി.വൈ.എസ്‌.പിമാര്‍, സ്‌റ്റേഷന്‍ എസ്‌.എച്ച്‌.ഒമാര്‍ തുടങ്ങിയവരെ ഉള്‍ക്കൊള്ളിച്ചായിരുന്നു ജില്ലയില്‍ കര്‍ശനമായ പരിശോധന നടത്തിയത്‌. 


വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെ സര്‍വീസ്‌ നടത്തുന്ന ബസുകള്‍ക്കെതിരേ തുടര്‍ന്നും ശക്‌തമായ നിയമനടപടി സ്വീകരിക്കുമെന്നു ജില്ലാ പോലീസ്‌ മേധാവി പറഞ്ഞു.


Reactions