Hot Posts

6/recent/ticker-posts

മെഗാ യുവജന ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു


കാഞ്ഞിരപ്പള്ളി: ലയൺസ് ക്ലബ് ഓഫ് ഈരാറ്റുപേട്ട സെൻട്രലും സെൻറ് ആൻറണീസ് പബ്ലിക് സ്കൂൾ ആനക്കല്ലും സംയുക്തമായി ലയൺസ് ഡിസ്ട്രിക് 318 ബി -യിലെ യൂത്ത് എംപവർമെൻറ് പ്രോഗ്രാമിന്റെ ഭാഗമായി ലഹരിവിരുദ്ധ സെമിനാർ നടത്തി. 


ആയിരത്തോളം വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്ത മെഗാസെമിനാർ സ്കൂൾ പ്രിൻസിപ്പൽ റവ. ഫാ. ആൻറണി തോക്കനാടിന്റെ അധ്യക്ഷതയിൽ ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ഡോ. സണ്ണി വി സക്കറിയ ഉദ്ഘാടനം ചെയ്തു. 


ഡിസ്ട്രിക്ട് സെക്രട്ടറി സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി. നാഷണൽ ഫാക്കൽറ്റി ഡോ. ആൻസി ജോസഫ് ക്ലാസ് നടത്തി. ക്ലബ് പ്രസിഡണ്ട് അരുൺ മാത്യു കിണറ്റുകര, സെക്രട്ടറി ബൈജു തോമസ് ഈന്തുംപ്ലാക്കൽ, അഡ്മിനിസ്ട്രേറ്റർ സി.റ്റി കുര്യൻ ചെങ്ങഴശ്ശേരി മോളി ജോർജ് പുളിക്കൽ സ്കൂളിലെ അധ്യാപകർ എന്നിവർ  പരിപാടികൾക്ക് നേതൃത്വം നൽകി.



Reactions