Hot Posts

6/recent/ticker-posts

തീക്കോയിൽ മുട്ടക്കോഴികളെ വിതരണം ചെയ്തു


തീക്കോയി ഗ്രാമപഞ്ചായത്ത് 2022 - 2023 വാർഷിക പദ്ധതി പ്രകാരം നടപ്പിലാക്കുന്ന മുട്ടക്കോഴി വളർത്തൽ പദ്ധതിയുടെ ഒന്നാംഘട്ട വിതരണം പ്രസിഡന്റ് കെ.സി. ജെയിംസ് നിർവഹിച്ചു.


2600 മുട്ടക്കോഴികളെയാണ് നടപ്പുവർഷം നൽകുന്നത്. രണ്ടാംഘട്ട വിതരണം ഒക്ടോബർ 11ന് ന‌ടക്കും.


ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മോഹനൻകുട്ടപ്പൻ, ബിനോയി ജോസഫ്, ജയറാണി തോമസുകുട്ടി, മെമ്പർമാരായ സിറിൾ റോയി, സിബി രഘുനാഥൻ, മാളു ബി മുരുകൻ, കവിത രാജു , രതീഷ് പി.എസ്, ദീപാ സജി, അമ്മിണി തോമസ്, നജീമാ പരിക്കൊച്ച്, വെറ്ററിനറി സർജൻ ഡോ ബിനോയി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.


Reactions