Hot Posts

6/recent/ticker-posts

മെഗാ ലഹരിവിരുദ്ധ പ്രതിജ്ഞയും ബോധവത്കരണ ക്ലാസും


ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ്‌ 318 B യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി മീനച്ചിൽ താലൂക്ക് ലീഗൽ സർവീസ് കമ്മറ്റിയും  എസ്എംവി എച്ച് എസ്എസും  ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 318 B - യും  മെഗാ ലഹരിവിരുദ്ധ പ്രതിജ്ഞയും ബോധവത്കരണ ക്ലാസും  സംഘടിപ്പിച്ചു. 


പ്രോഗ്രാമിന്റെ ഉദ്ഘാടനം പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിളിന്റെ അധ്യക്ഷതയിൽ ബഹു. പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ  നിർവഹിച്ചു. 




ഈരാറ്റുപേട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്  കൃഷ്ണ പ്രഭാൻ ആർ മുഖ്യപ്രഭാഷണം നടത്തി. ലയൺസ് ഡിസ്ട്രിക്റ്റ്‌ സെക്രട്ടറി സിബി മാത്യു പ്ലാത്തോട്ടം, സ്കൂൾ പ്രിൻസിപ്പൽ ജോൺസൺ ജോസഫ്, മീനച്ചിൽ താലൂക്ക് ലീഗൽ സർവീസ് കമ്മറ്റി സെക്രട്ടറി  സോണിയ ജോസഫ്, അബ്ദുള്ള ഖാൻ  എന്നിവർ പ്രസംഗിച്ചു.



Reactions