കാവുംകണ്ടം: ചെറുപുഷ്പ മിഷൻ ലീഗ് എസ് എം വൈ എം എന്നിവയുടെ ആഭിമുഖ്യത്തിൽ 27 ഞായറാഴ്ച കാവുംകണ്ടത്ത് പാരിഷ് ഹാളിൽ ലഹരി വിരുദ്ധ ദിനാചാരണം നടത്തും.
"സേ നോ ടു ഡ്രഗ്സ് " എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് ലഹരി വിരുദ്ധ റാലി സംഘടിപ്പിക്കും. വളർന്നുവരുന്ന തലമുറയെ അധപതനത്തിലേക്ക് നയിക്കുന്ന ലഹരിപദാർത്ഥങ്ങളെ ഉപേക്ഷിച്ചുകൊണ്ട് ലഹരി വിമുക്ത നാട് സൃഷ്ടിക്കുവാനുമുള്ള തലമുറയുടെ ഉത്തരവാദിത്വം അനുസ്മരിപ്പിച്ചുകൊണ്ട് സൺഡേസ്കൂൾ വിദ്യാർത്ഥികളും യുവജനങ്ങളും ലഹരി വിമുക്ത പ്രതിജ്ഞ എടുക്കും.
പാരിഷ് ഹാളിൽ നടക്കുന്ന പൊതു സമ്മേളനത്തിൽ ആര്യ പീടികയ്ക്കൽ അധ്യക്ഷത വഹിക്കും. ഡയറക്ടർ ഫാ. സ്കറിയ വേകത്താനം ലഹരി വിരുദ്ധ സന്ദേശം നൽകും.
ജോയൽ ആമിക്കാട്ട്, ജീന താന്നിക്കൽ, ആൽഫി മുല്ലപ്പള്ളിൽ, ഡെന്നി കൂനാനിക്കൽ, റോമി തയ്യിൽ തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് സൺഡേ സ്കൂളിലെ റെഡ് ഹൗസിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ, റാലി. ഹെഡ്മാസ്റ്റർ സണ്ണി വാഴയിൽ, ലിയോ വട്ടയ്ക്കാട്ട്, ആൻ മരിയ തേനംമാക്കൽ, ടോബിൻ വട്ടയ്ക്കാട്ട്, സാന്ദ്ര കൊല്ലപ്പള്ളിൽ, ജോഫിൻ തെക്കൻചേരിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.






