കോട്ടയം: ജനുവരി ഒന്നിനു പുതിയ വോട്ടർ പട്ടിക നിലവിൽ വരും. നിലവിൽ ജില്ലയിൽ വോട്ടർ പട്ടികയെ കുറിച്ച് ലഭിച്ച പരാതികൾ ഡിസംബർ പകുതിയോടെ പരിഹരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് വോട്ടർപട്ടിക നിരീക്ഷകൻ നിർദ്ദേശം നൽകി.
വോട്ടർപട്ടിക പുതുക്കൽയഞ്ജം 2023 ന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദേശം.
ജില്ലയിൽ വോട്ടർ തിരിച്ചറിയൽ കാർഡുമായി ആധാർ ബന്ധിപ്പിക്കൽ 57.53 ശതമാനം പൂർത്തിയായതായും തുടർനടപടികൾ വേഗത്തിലാക്കാനും ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ വോട്ടർപട്ടിക നിരീക്ഷകൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
സംക്ഷിപ്ത വോട്ടർപട്ടിക പട്ടിക പുതുക്കലുമായി ബന്ധപ്പെട്ടു കോട്ടയം ജില്ലയിൽ താലൂക്ക്, വില്ലേജ് തലത്തിൽ പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നു വോട്ടർപട്ടിക നിരീക്ഷകൻ കെ. ബിജു.നവംബർ 26, 27 ഡിസംബർ 3,4 തീയതികളിലായി വില്ലേജ്, താലൂക്ക് തലത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പയിനിൽ വോട്ടർ പട്ടികയിൽ പേരുചേർക്കാനും നീക്കം ചെയ്യാനും സൗകര്യമൊരുക്കാനും നിർദേശിച്ചിട്ടുണ്ട്.






