Hot Posts

6/recent/ticker-posts

ലഹരിക്ക് എതിരേ വിശാല ക്യാൻവാസിൽ ചിത്രങ്ങൾ തീർത്ത് വിദ്യാർത്ഥികൾ


ലഹരി ഉപേക്ഷിക്കു ജീവിതം സുന്ദരമാക്കു എന്ന സന്ദേശവുമായി ചേന്നാട് സെന്റ് മരിയ ഗോരോത്തീസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ വിശാല ക്യാൻവാസിൽ തീർത്ത ചിത്രങ്ങൾ വിസ്മയമായി.


ലഹരിയുടെ ഉപയോഗം മൂലം സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വിദ്യാർത്ഥികൾ ചിത്രങ്ങളിലുടെ വിവരിച്ചു. തുടർന്ന് ചിത്രങ്ങളുടെ പ്രദർശനങ്ങളും നടന്നു.


 ഹെഡ്മിസ്ട്രസ് സിസ്റ്റർ  സിസി എസ്.എച്ച് അധ്യാപകരായ ജിസ ജെയ്സൺ, ലിൻസി സെബാസ്റ്റ്യൻ, റ്റോം എബ്രഹാം എന്നിവർ നേതൃത്വം നല്കി.



Reactions