Hot Posts

6/recent/ticker-posts

മീനച്ചിൽ താലൂക്കിലെ റേഷൻ കടകളുടെ സമയക്രമത്തിൽ മാറ്റം


മീനച്ചിൽ താലൂക്കിലെ റേഷൻ കടകളുടെ സമയക്രമത്തിൽ മാറ്റം. സെർവറിൽ അടിക്കടി ഉണ്ടാകുന്ന തകരാർ തകരാർ മൂലം സംസ്ഥാനമൊട്ടാകെ റേഷൻകടകളുടെ പ്രവർത്തന സമയത്തിന് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.


25 മുതൽ 30 വരെയാണ് നിലവിൽ സമയം പുനക്രമീകരിച്ചിരിക്കുന്നത്. ഇതനുസരിച്ച് 25 ന്  ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 7 മണിവരെയാകും മീനച്ചിൽ താലൂക്കിലെ റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കുക. 



26  ന് രാവിലെ 8 മുതൽ 1 വരെ റേഷൻ കടകൾ തുറക്കുന്നതായിരിക്കും. 27 ഞായറാഴ്ചയ്ക്ക് ശേഷം 28 ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മുതൽ 7 വരെ താലൂക്കിലെ റേഷൻകടകൾ തുറന്നു പ്രവർത്തിക്കും. 


29 ന് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 മണി വരെയാകും പ്രവർത്തന സമയം. 30ന് ഉച്ചയ്ക്ക് 2 മുതൽ വൈകുന്നേരം 7 വരെ റേഷൻ കടകളിലെത്തി സാധങ്ങനൾ വാങ്ങാവുന്നതാണ്.


Reactions