കോട്ടയം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പു നടന്ന തദ്ദേശസ്ഥാപനങ്ങളിൽ മത്സരിച്ച കേരള കോൺ.(എം) സ്ഥാനാർത്ഥികൾക്ക് തിളക്കമാർന്ന നേട്ടം.
പത്തനംതിട്ട ജില്ലയിലെ തിരുവല്ല പുളിക്കീഴ് ജില്ലാ പഞ്ചായത്ത് ഡിവിഷൻ കേരള കോൺ (എം) സ്ഥാനാർത്ഥി മായ അനിൽകുമാർ പിടിച്ചടക്കി.
എതിർ സ്ഥാനാർത്ഥി ജോസഫ് വിഭാഗത്തെയാണ് 1750-ൽ പരം വോട്ടിന് മായ പരാജയപ്പെടുത്തിയത്.കസേര ചിഹ്നത്തിൽ മത്സരിച്ച ജോസഫ് വിഭാഗം സ്ഥാനർത്ഥി ഇവിടെ കസേരയിൽ ഇടം ലഭിച്ചില്ല.
ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി പഞ്ചായത്ത് 18-ാം വാർഡ് കോൺഗ്രസിൽ നിന്നും കേരള കോൺ (എം) സ്ഥാനാർത്ഥി പി.ബി.ദിനമണി തിരിച്ചുപിടിച്ചു. 92 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് ദിനമണി കേരളാകോൺഗ്രസ് എമ്മിന്റെ കൊടി പാറിച്ചത്.







