തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരണം അനുസരിച്ചുള്ള പുതിയ പാഠപുസ്തകങ്ങൾ എല്ലാ ക്ലാസുകളിലും നിലവിൽ വരുന്നത് 2025–’26 അധ്യയന വർഷമായിരിക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഒന്നാം ഘട്ടത്തിൽ പൂർത്തിയാക്കുന്ന പുസ്തകങ്ങൾ 2024ൽ നിലവിൽ വരും.
പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് ഓരോ പ്രവർത്തനങ്ങളും പൂർത്തിയാക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് നിശ്ചയിച്ചിരിക്കുന്ന സമയപരിധി ഇങ്ങനെ:
∙ 26 ഫോക്കസ് ഗ്രൂപ്പുകളുടെ സമീപനരേഖ തയാറാക്കൽ: ഈ മാസം 30
∙ കരട് പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരണം: ഡിസംബർ 31
∙ മേഖലാതല സെമിനാറുകൾ, ചർച്ചകൾ: 2023 ജനുവരി






