Hot Posts

6/recent/ticker-posts

ജില്ലാ സ്കൂൾ കായികമേളയിൽ ഈരാറ്റുപേട്ട ഉപജില്ലയുടെ വിജയക്കുതിപ്പ്


പാലായിൽ നടക്കുന്ന ജില്ലാ സ്കൂൾ കായികമേളയിൽ 2-ാം ദിനത്തിലും ഈരാറ്റുപേട്ട ഉപജില്ല മുൻപിൽ. ഓവറോൾ വിഭാഗത്തിൽ ആർക്കും എത്തിപ്പിടിക്കാൻ കഴിയാത്തവിധമാണ് ഈരാറ്റുപേട്ടയുടെ കുതിപ്പ്. 


36 സ്വർണം, 17 വെള്ളി, 15 വെങ്കലം എന്നിവ സ്വന്തമാക്കി 276 പോയിന്റുമായാണ് ഈരാറ്റുപേട്ട മുൻപിൽ നിൽക്കുന്നത്. പൂഞ്ഞാർ എസ്എംവി ഹയർസെക്കൻഡറി സ്കൂൾ നേടിയ 197 പോയിന്റാണ് ഈരാറ്റുപേട്ട ഉപജില്ലയെ മുന്നിലെത്തിച്ചത്.


സീനിയർ വിഭാഗം ആൺകുട്ടികളുടെ ഹൈജംപിൽ പൂഞ്ഞാർ എസ്എംവി എച്ച്എസ്എസിലെ ഡോൺ ഫിലിപ് ഒന്നാം സ്ഥാനം നേടി.38 ഇനങ്ങളിൽ ഇന്നലെ മത്സരങ്ങൾ നടത്തി. കനത്ത മഴയെ തുടർന്നു മാറ്റിവെച്ച  ജൂനിയർ വിഭാഗം ഡിസ്കസ് ത്രോ മത്സരങ്ങൾ ഇന്ന് നടന്നു.
മേളയുടെ 2-ാം ദിനവും മഴയും ഇടിമിന്നലും മത്സരത്തെ ബാധിച്ചു. 


ഉച്ചയ്ക്കും വൈകിട്ടും മഴ മത്സരം തടസ്സപ്പെടുത്തി. കണക്കുകളിലെ വ്യക്തതക്കുറവു മൂലം രണ്ടാം ദിനത്തിൽ റെക്കോർഡുകൾ പ്രഖ്യാപിച്ചില്ല. 

ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിലും ലോങ്ജംപിലും പൂഞ്ഞാർ എസ്എംവി എച്ച്എസ്എസിലെ റോഷിൻ റോയ് ഒന്നാം സ്ഥാനം നേടി.

കോവിഡ് കാലത്തു സംഘടിപ്പിച്ച മത്സരങ്ങളിലെ ഫലങ്ങൾ ചേർക്കാത്തതിനാലും 2 വർഷമായി സ്‌പോർട്സ് കൗൺസിൽ സൈറ്റുകൾ അപ്ഡേറ്റ് ചെയ്യാത്തതിനാലും മത്സര ഫലങ്ങളിൽ അവ്യക്തതയുണ്ട്. മേള ഇന്നു സമാപിക്കും. ഉച്ചകഴിഞ്ഞ് നടക്കുന്ന സമാപന സമ്മേളനത്തിൽ മാണി  സി.കാപ്പൻ എംഎൽഎ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എംപി സമ്മാനങ്ങൾ വിതരണം ചെയ്യും.

Reactions