Hot Posts

6/recent/ticker-posts

ഈരാറ്റുപേട്ട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡിസംബർ മുതൽ എക്സ്–റേ സംവിധാനം


പ്രതീകാത്മക ചിത്രം

ഈരാറ്റുപേട്ട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എക്സ്–റേ യൂണിറ്റിന്റെ പ്രവർത്തനം ഡിസംബറിൽ ആരംഭിക്കുമെന്നു നഗരസഭാധ്യക്ഷ സുഹ്റ അബ്ദുൽ ഖാദർ പറഞ്ഞു. ഡോക്ടേഴ്സ് ഫോർ യു എന്ന ജീവ കാരുണ്യ സംഘടനയാണ് 60 ലക്ഷം രൂപയുടെ മെഷീൻ ആശുപത്രിക്കു നൽകിയത്.


സർക്കാർ ഫണ്ടിനു പുറമേ കൂടുതൽ ഫണ്ട് കണ്ടെത്താനുള്ള അന്വേഷണത്തിൽ നിന്നാണ് ഡോക്ടേഴ്സ് ഫോർ യു എന്ന സംഘടനയുമായി ബന്ധപ്പെടാൻ സാധിച്ചതെന്നും സംഘടന തുടർന്നും സേവനങ്ങൾ നൽകുമെന്നും നഗരസഭാധ്യക്ഷ കൂട്ടിച്ചേർത്തു. ഡോക്ടേഴ്സ് ഫോർ യു സ്റ്റേറ്റ് കോ ഓർഡിനേറ്റർ അബ്ദുല്ല ആസാദ്‌, കോ–ഓർഡിനേറ്റർ സിറാജ് ഇബ്രാഹിം എന്നിവർ ചേർന്ന് എക്സ്റേ യൂണിറ്റ് മെഷീൻ നഗരസഭയ്ക്കു കൈമാറി.


നിലവിൽ എക്സ്–റേ യൂണിറ്റ് പ്രവർത്തിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ആശുപത്രിയിൽ ഇല്ല. ഇതിനായി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അടിസ്ഥാന സൗകര്യമൊരുക്കാൻ 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും നഗരസഭാധ്യക്ഷ പറഞ്ഞു.




Reactions