Hot Posts

6/recent/ticker-posts

എസ്ബിഐ മെ​ഗാ വായ്പ്പാമേള നവംബർ 14, 15 തീയതികളിൽ


എസ്ബിഐ നവംബർ 14, 15 തീയതികളിൽ മെ​ഗാ എസ്. എം. ഇ നടത്തുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒരു കോടി രൂപ വരെയുള്ള വായ്പ സൗകര്യങ്ങളാണ് മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 


ഈരാററുപേട്ട, വൈക്കം, കോഴാ, രാമപുരം എന്നീ അഞ്ച് ക്ലസ്റ്ററുകളായി തിരിച്ചാണ് വായ്പ്പാ മേള. എസ്ബി ഐ പാലാ ടൗൺ ശാഖയുടെ നേതൃത്വത്തിലാണ് വായ്പ്പാ മേള സംഘടിപ്പിക്കുന്നത്. എസ്എം ഇ , മുദ്ര, സ്റ്റാൻഡ് അപ്പ് ഇന്ത്യ , പി എം ഇ ജി പി, ഇതര ​ഗവൺമെന്റ് സ്പോൺസേഡ് സ്കീമുകൾ , ബാങ്കിന്റെ തനത് വായ്പ്പാ പദ്ധതികൾ എന്നിവയെ സംബന്ധിച്ചുള്ള സംശയ ദുരീകരണത്തിനും , സബ്സിഡി ലഭ്യതയെക്കുറിച്ചുള്ള വിശദീകരണത്തിനും വായ്പ്പകൾക്ക് അപേക്ഷിക്കുന്നതിനും മേളയിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.


വ്യാപാരി വ്യവസായി അനുബന്ധ ആശയങ്ങൾക്കായി ഈട് കൂടാതെ 1 കോടി രൂപ വരെ വായ്പ്പാ സൗകര്യവും നടപ്പിലാക്കും . തികച്ചും സുതാര്യമായ രീതിയിൽ ഏറ്റവും ലളിതമായ നടപടിക്രമത്തിൽ പരമാവധി വേ​ഗത്തിൽ വായ്പ അപേക്ഷകൾ തീർപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.


വാർത്താ സമ്മേളനത്തിൽ എസ് ബിഐ പാലാ ടൗൺ ബ്രാഞ്ച് ചീഫ് മാനേജർ നിഷ ജി പുതിയിടം , അസി. മാനേജർ വിൻസി വിക്ടർ , സൂരജ് എസ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.


Reactions