Hot Posts

6/recent/ticker-posts

ആൻ്റോ പടിഞ്ഞാറേക്കരയ്ക്ക് യാത്രയയ്പ്പ് നൽകി


പാലാ നഗരസഭാ ചെയർമാൻ പദവിയിൽ നിന്നും ജനറൽ ആശുപത്രി മാനേജിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തു നിന്നും ചുമതല ഒഴിഞ്ഞ ആൻ്റോ പടിഞ്ഞാറേക്കരയ്ക്ക് കെ.എം മാണി സ്മാരക ഗവ. ജനറൽ ആശുപത്രി ജീവനക്കാർ യാത്രയയ്പ്പ് നൽകി.


ജനറൽ ആശുപത്രി രോഗീ സൗഹൃദമാക്കുകയും ദേശീയ അംഗീകാരത്തിനും കായ്കല്പ  അവാർഡിനുമായുള്ള ആദ്യഘട്ട നടപടികൾക്ക് തുടക്കം കുറിക്കുകയും ചെയ്ത ശേഷമാണ് പദവി ഒഴിഞ്ഞിരിക്കുന്നതെന്ന് ആൻ്റോ ജോസ് പടിഞ്ഞാറേക്കര പറഞ്ഞു.


മുഴുവൻ ഓ.പി വിഭാഗങ്ങളും പുതിയ ബ്ലോക്കിലേക്ക് മാറ്റി സ്ഥാപിക്കുകയും രണ്ട് ഷിഫ്ട് ഡയാലിസിസ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്തു എന്നതിൽ അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജില്ലയിൽ നവീന മന്ദിരങ്ങൾ മാത്രമുള്ള ഏക സർക്കാർ ആശുപത്രിയും പാലാ ജനറൽ ആശുപത്രി മാത്രമാണ്. 


പഴയ കാഷ്വാലിറ്റി ബ്ലോക്ക് പെയ്ൻ്റിംഗ് നടത്തി മോടി പിടിപ്പിക്കുന്നതിനും ആശുപത്രി ലാബ് നവീകരിക്കുന്നതിനും ആശുപത്രി മുറ്റം ടൈൽ വിരിക്കുന്നതിനും തുടക്കം കുറിച്ചു കഴിഞ്ഞു. ഓ പി തിരക്ക് കുറയ്ക്കുന്നതിനും രജിസ്ട്രേഷനും ഡോക്ടറെ കാണുന്നതിന് മുൻകൂട്ടി സമയം നിശ്ചയിക്കുന്നതിനും സാദ്ധ്യമാക്കും വിധം ഇ-ഹെൽത്ത് പദ്ധതിക്കായുള്ള നടപടികളും പൂർത്തിയായി കഴിഞ്ഞതായി ആൻ്റോ അറിയിച്ചു. കൂടുതൽ ഉപകരണങ്ങൾക്കായും നടപടി സ്വീകരിച്ചു.



ആശുപത്രിയിൽ നടന്ന ചടങ്ങിൽ സൂപ്രണ്ട് ഡോ. ഷമ്മി രാജൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, ആർ.എം.ഒ ഡോ.അരുൺ, ലേ സെക്രട്ടറി അബ്ദുൾ റഷീദ്, ഡോ: വി.ആർ.രാജേഷ് , മാനേജിംഗ് കമ്മിറ്റി അംഗം ജയ്സൺ മന്തോട്ടം എന്നിവർ പ്രസംഗിച്ചു. ആശുപത്രി ജീവനക്കാരുടെ ഉപഹാരം ആന്റോയ്ക്ക് സമർപ്പിച്ചു.

Reactions