Hot Posts

6/recent/ticker-posts

ലഹരി വിമുക്ത ആഘോഷങ്ങൾക്ക് ആഹ്വാനം ചെയ്ത് മരിയ ഗോരോത്തിസിന്റെ 'പാപ്പാ വണ്ടി'


ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കുളിൽ ക്രിസ്മസ് ആഘോഷ പരിപാടി 'നക്ഷത്ര പൂക്കൾ'  ഇന്നും നാളെയും ആഘോഷിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് 'ലഹരി ഉപേക്ഷിക്കൂ... ജീവിതം സുന്ദരമാക്കൂ...' എന്ന സന്ദേശം ഉയർത്തി ചേന്നാട് ടൗണിലൂടെ പാപ്പാ വണ്ടി ഓടും


അലങ്കരിച്ച വാഹനത്തിൽ ക്രിസ്മസ് പാപ്പാമാർ ലഹരി വിമുക്‌ത ആഘോഷങ്ങൾക്ക് ആഹ്വാനം ചെയ്ത് സന്ദേശം നല്കും. തുടർന്ന് മണിയംകുളം രക്ഷാ ഭവനിലെ സഹോദരങ്ങൾക്ക് ഒപ്പം ക്രിസ്മസ് ആഘോഷം നടത്തും. വിദ്യാർത്ഥികൾ വിവിധ പരിപാടികൾ അവതരിപ്പിക്കും. തുടർന്ന് സ്നേഹവിരുന്ന്. 


വെളളിയാഴ്ച നക്ഷത്ര പുക്കൾ പോഗ്രാം നടത്തും. ക്ലാസ് അടിസ്ഥാനത്തിൽ കരോൾ ഗാന മൽസരം, പാപ്പാ മൽസരം തുടങ്ങി നിരവധി മൽസരങ്ങൾ നടത്തും. 


സ്കൂൾ മാനേജർ ഫാ.അബ്രാഹം കുളമാക്കൽ, ഹെഡ് മിസ്ട്രസ് സി.സിസി എസ്.എച്ച്, പി.ടി.എ പ്രസിഡന്റ് സിബി അരിമറ്റം, അധ്യാപക വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ ആംശസകൾ നേരും. തുടർന്ന് സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും കേക്ക് വിതരണം നടത്തും.


Reactions