സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ലഹരിയ്ക്കും എതിരെ സംഘടിപ്പിക്കുന്ന നവചേതന വിളംബര യാത്രയുടെ പര്യടനം കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബോബി മാത്യു ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് മെമ്പറും രോഹിണി ലൈബ്രറി പ്രസിഡന്റുമായ തോമസ് മാളിയേക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മീനച്ചിൽ താലൂക്ക് ലൈബ്രറി പ്രസിഡൻറ് ഡോ.സിന്ധുമോൾ ജേക്കബ്, ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി സി കെ ഉണ്ണികൃഷ്ണൻ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ജോസ്മോൻ മുണ്ടക്കൽ, അശോകൻ പൂതമന, കിടങ്ങൂർ പി കെ വി വനിതാ ലൈബ്രറിയുടെ രക്ഷാധികാരി എൻ.എസ് ഗോപാലകൃഷ്ണൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.
കിടങ്ങൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന എല്ലാ ലൈബ്രറികളുടെയും പ്രവർത്തകർ പുഷ്പങ്ങൾ നൽകിയാണ് പരിപാടിയെ സ്വീകരിച്ചത്.







