Hot Posts

6/recent/ticker-posts

ലൈബ്രറി കൗൺസിൽ ജനചേതന വിളംബര യാത്ര സമാപിച്ചു


പാലാ: അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ലഹരി-മയക്കു മരുന്നു വ്യാപനത്തിനും എതിരെ താലൂക്ക് ലെെബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് ഡോ.സിന്ധുമോള്‍ ജേക്കബിന്‍റെ നേതൃത്വത്തിൽ നടത്തുന്ന വിളംബര ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി മേവടയില്‍ സമാപിച്ചു.


കേരളത്തിലെ മുഴുവന്‍ ഗ്രന്ഥശാലകളെയും ബന്ധപ്പെടുത്തി ഡിസംബര്‍ 22 മുതല്‍ 30 വരെ നടത്തുന്ന രണ്ട് ജാഥകളില്‍ സംസ്ഥാന ലെെബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ മധു ക്യാപ്റ്റനായുള്ള ദക്ഷിണ മേഖലാ ജാഥ 28-ന് രാവിലെ 9-ന് പാലാ ടൗണില്‍ എത്തുന്നതിന്‍റെ മുന്നോടിയായുള്ള താലൂക്ക് ഗ്രന്ഥശാലാ തല വിളംബര യാത്ര കഴിഞ്ഞ മൂന്നു ദിവസമായി താലൂക്കിലെ വിവിധ മേഖലകളില്‍ പര്യടനം നടത്തിവരികയായിരുന്നു.


21-ന് രാവിലെ രാമപുരം ജംങ്ഷനില്‍ നിന്ന് ആരംഭിച്ച മൂന്നാം ദിന യാത്രയുടെ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് ഷെെനി സന്തോഷിന്‍റെ അദ്ധ്യക്ഷതയില്‍ ജില്ലാ ലെെബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് ബാബു കെ ജോര്‍ജ് നിര്‍വ്വഹിച്ചു. പഞ്ചായത്ത് വെെസ് പ്രസിഡന്‍റ് സണ്ണി പൊരുന്നക്കോട്ട് മുഖ്യ പ്രഭാഷണം നടത്തി.


കൂടപ്പുലം ജംങ്ഷനില്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ എസ്.എന്‍ ലെെബ്രറി പ്രസിഡന്‍റ് സുകുമാരന്‍ അദ്ധ്യക്ഷനായി. വലവൂരില്‍ ജോര്‍ജ് വേരനാലിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സ്വീകരണയോഗം പ്രൊഫ.കെ പി ജോസഫ് ഉദ്ഘാടനം ചെയ്തു. സാഹിത്യകാരന്‍ ആര്‍ കെ വള്ളിച്ചിറ, ജോര്‍ജ് പുളിങ്കാട്, സക്കറിയാസ് വലവൂർ എന്നിവര്‍ രചിച്ച പുസ്തകങ്ങള്‍ ഡോ.സിന്ധുമോള്‍ക്ക് കെെമാറി.  


താലൂക്ക് ലെെബ്രറി കൗണ്‍സില്‍ സെക്രട്ടറി റോയി ഫ്രാന്‍സീസ്, വിളംബര യാത്രാ സ്ഥിരാംഗങ്ങളും ലെെബ്രറി കൗണ്‍സില്‍ അംഗങ്ങളുമായ കെ.എസ് രാജു, കെ.ആര്‍ പ്രഭാകരന്‍, ഡി.അനില്‍കുമാര്‍, കെ.ജെ ജോണ്‍, മോഹനന്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു. ഗ്രന്ഥശാലാ ഭാരവാഹികളും നിരവധി സാംസ്കാരിക-സാമൂഹ്യ പ്രവര്‍ത്തകരും സ്വീകരണങ്ങളില്‍ പങ്കെടുത്തു.

Reactions