Hot Posts

6/recent/ticker-posts

പാലാ സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിൽ ബോധവൽക്കരണ ക്ലാസ്


ലയൺസ് ക്ലബ് ഓഫ് പാലാ മെട്രോയുടെയും പാലാ സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിലെ എൻഎസ്എസ് യൂണിറ്റ്, അലുമിനി അസോസിയേഷൻ എന്നിവയുടെയും സംയുക്താഭിമുഖൃത്തിൽ ലയൺസ് ക്ലബ്സ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് 318 B യുടെ യൂത്ത് എംപവർമെന്റ് പ്രോഗ്രാമിൻ്റെ ഭാഗമായി, ബോധവൽക്കരണ ക്ലാസ് നടന്നു. 


പ്രിൻസിപ്പൽ സി.ഡോ.ബീനാമ്മ മാത്യു അധ്യക്ഷത വഹിച്ച പരിപാടിയിൽ. ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് സെക്രട്ടറി സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. പാലാ കരിയർ ഡ്രീംസ് കോളജ് ഡയറക്ടർ പ്രൊഫ.ടോമി ചെറിയാൻ ക്ലാസുകൾക്ക് നേതൃത്വം കൊടുത്തു. 



ജോഷി സ്കറിയ, സോയി നെല്ലിക്കിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഡയറക്ടർ ഡോ.അലക്സ് ജോർജ് സ്വാഗതവും പ്രോഗ്രാം വോളന്റിയർ ലിന്റാ എൽദോസ് കൃതജ്ഞതയും അർപ്പിച്ചു. അദ്ധ്യാപകർ, വിദ്യാർത്ഥികൾ, എൻ.എസ്.എസ് അംഗങ്ങൾ, അലുമിനി, ലയൺസ് ക്ലബ് പ്രതിനിധികൾ ഉൾപ്പെടെ 200 പേർ പരിപാടിയിൽ പങ്കെടുത്തു.



Reactions