Hot Posts

6/recent/ticker-posts

പലഹാര പ്രദർശനവുമായി മണിയംകുന്ന് സ്കൂളിലെ കുരുന്നുകൾ


മണിയംകുന്ന് സെന്റ് ജോസഫ് യുപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾ പഠന പ്രവർത്തനത്തിന്റെ ഭാ​ഗമായി വിവിധ പലഹാരങ്ങളുടെ പ്രദർശനം നടത്തി.


വിവിധ രുചികളിലുള്ള വ്യത്യസ്ത പലഹാരങ്ങൾ കുട്ടികൾ വീട്ടിൽ നിന്ന് ഉണ്ടാക്കിക്കൊണ്ട് വരികയായിരുന്നു.


തങ്ങളുടെ പാഠഭാഗവുമായി ബന്ധപ്പെട്ടാണ് ഇത്തരത്തിൽ ഒരു പ്രദർശനം നടത്തിയത്. 


എരിവും മധുരവും നിറഞ്ഞ ഒരുപാട് പലഹാരങ്ങൾ നന്നായി വളരാൻ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് നടത്തിയ പഠനപ്രവർത്തനമാണിത്.


Reactions