Hot Posts

6/recent/ticker-posts

വിനോദ സഞ്ചാരികളുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം


ഇടുക്കി ജില്ലയിലെ കൊടികുത്തിക്കു സമീപം വിനോദ സഞ്ചരികളുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ഡ്രൈവർ ഉൾപ്പെടെ 21 പേർക്ക് പരിക്കേറ്റു. 


സാരമായി പരിക്കേറ്റ എട്ടു പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബാക്കിയുള്ളവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ആരുടേയും നില ഗുരുതരമല്ല.


അൻപത് അടിയോളം താഴ്ചയുള്ള കൊക്കയിലേക്കാണ് വിനോദ സഞ്ചരികൾ സഞ്ചരിച്ച വാഹനം മറിഞ്ഞതെങ്കിലും ഒരു തെങ്ങിൽ തട്ടി നിന്നതിനാൽ വലിയ ദുരന്തം ഒഴിവായി.


കേരളത്തിൽ സന്ദർശനത്തിന് എത്തിയ മുംബൈ, താനെ സ്വദേശികളുമായി എത്തിയവാഹനമാണ് അപകടത്തിൽപ്പെട്ടത്. തേക്കടിയിൽ നിന്നും കൊടിക്കുത്തിമലയിലേക്ക് പോകുകയായിരുന്നു ഇവർ.



Reactions