Hot Posts

6/recent/ticker-posts

ലോറി ബൈക്കിന് മുകളിലേക്ക് മറിഞ്ഞു; ബൈക്ക് യാത്രികൻ അദ്‌ഭുതകരമായി രക്ഷപ്പെട്ടു


കങ്ങഴ: ലോഡുമായെത്തിയ ലോറി നിയന്ത്രണംവിട്ട് ബൈക്കിന് മുകളിലേക്ക് മറിഞ്ഞു. ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നരയോടെ ചങ്ങനാശ്ശേരി-വാഴൂർ റോഡിൽ ദേവഗിരി കവലയ്ക്ക് സമീപം ചേന്നംപള്ളി റോഡിലേക്ക് തിരിയുന്ന ഭാഗത്തായിരുന്നു അപകടം.


വാഴൂർ ഭാഗത്തുനിന്ന്‌ ആലപ്പുഴയിലേക്ക് ലോഡുമായി പോയ ലോറിക്കു മുൻപിൽ പോവുകായായിരുന്നു കൊടുങ്ങൂർ സ്വദേശി വിനീത്. ഇതിനിടെ നിയന്ത്രണംവിട്ട് റോഡിൽ മറിയുകയായിരുന്നു. ലോറി വരുന്നതുകണ്ട് ഇയാൾ ചാടി രക്ഷപ്പെട്ടു. 


ലോറി പൂർണമായി മറിഞ്ഞ് ബൈക്കിന് മുകളിലേക്ക് വീണു. ശബ്ദംകേട്ട് യാത്രക്കാർ ഓടിയെത്തിയപ്പോഴേക്കും ലോറിയിലുണ്ടായിരുന്നവർ പുറത്തിറങ്ങി. 


ആരുടെയും പരിക്ക് സാരമുള്ളതല്ല. കറുകച്ചാൽ പോലീസെത്തിയശേഷമാണ് ലോറി റോഡിന്റെ നടുവിൽനിന്ന്‌ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.



Reactions