കുറുപ്പന്തറ ടൗണിൽ ശോച്യാവസ്ഥയിലായിരുന്ന കെട്ടിടം തകർന്നു വീണു. കാൽനട യാത്രക്കാരും സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരും അപകടത്തിൽ നിന്നു രക്ഷപ്പെട്ടു. കുറുപ്പന്തറ ടൗണിൽ ഹോട്ടലും മീൻകടകളും പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് ഇന്നലെ (ജനുവരി 19) തകർന്നത്.
ഏതാനും നാളുകളായി കെട്ടിടം വീഴാവുന്ന നിലയിലായിരുന്നു.ഹോട്ടൽ പ്രവർത്തിക്കുന്ന മുറിയോടു ചേർന്നുള്ള ഭാഗത്തിന്റെ മേൽക്കൂരയും ഭിത്തികളുമാണ് ഇന്നലെ വീണത്.
കാൽനട യാത്രക്കാർ ഓടി രക്ഷപ്പെട്ടു. ഹോട്ടലിൽ ഇരുന്നവർ പരിഭ്രാന്തരായി. തകർന്നു വീഴാവുന്ന കെട്ടിടം പൊളിച്ചു നീക്കണമെന്ന് പല തവണ നാട്ടുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും ഉടമ കൂട്ടാക്കിയില്ല. വലിയ ദുരന്തമാണ് ഒഴിവായത്.






