Hot Posts

6/recent/ticker-posts

ശശി തരൂർ വിശ്വപൗരൻ, കേരളത്തിന്റെ അഭിമാനം: സുകുമാരൻ നായർ


ചങ്ങനാശ്ശേരി: ശശി തരൂർ വിശ്വപൗരനാണ് അദ്ദേഹം വെറും ഡൽഹി നായരല്ല. കേരളത്തിന്റെ അഭിമാനമായ ശശി തരൂരിനെ എൻ എസ് എസ് യോഗത്തിൽ വിളിച്ചത് തെറ്റ് തിരുത്താനാണ് അതേസമയം എൻ എസ് എസ് നു രാഷ്ട്രീയം ഇല്ലെന്നും സുകുമാരൻ നായർ പറഞ്ഞു.


അദ്ദേഹം ആദ്യമായി തിരുവനന്തപുരത്ത് മത്സരിച്ചപ്പോൾ അദ്ദേഹം ഡൽഹി നായരാണെന്നു  പറഞ്ഞിരുന്നു അത് തിരുത്തുകയാണ് ഇപ്പോഴെന്നും സുകുമാരൻ നായർ പറഞ്ഞു. 146ാമത് മന്നം ജയന്തിയോടനുബന്ധിച്ചു പെരുന്നയിൽ നടന്ന അഖിലകേരള നായർ പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


സർക്കാറുകളുടെ തെറ്റായ നയങ്ങളെ എതിർക്കുക എന്നതും നല്ല കാര്യങ്ങളോട് സഹകരിക്കുക എന്നതും പൊതുനയമാണ്. സർക്കാറുകളോട് ഇനിയും അതേ നയം തുടരും. എൻ.എസ്.എസിന് രാഷ്ട്രീയമില്ല. എല്ലാ രാഷ്ട്രീയപാർട്ടികളോടും സമദൂരനിലപാട് ആണ്. ഒരു രാഷ്ട്രീയപാർട്ടിയുടെയും ആഭ്യന്തര പ്രശ്‌നങ്ങളിൽ ഇടപെടില്ല, അതുപോലെതന്നെ രാഷ്ട്രീയപാർട്ടികൾ എൻ.എസ്.എസ്സിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാൻ അനുവദിക്കില്ല.


ഭൂപ്രകൃതിക്കും സമ്പദ്‌വ്യവസ്ഥക്കും സാമൂഹിക ജീവിതത്തിനും സാമ്പത്തികഭദ്രതക്കും ഉതകുന്നതാവണം ഭാവി വികസനപ്രവർത്തനങ്ങൾ. ഒരു പദ്ധതി ആവിഷ്‌കരിക്കുന്നതോടൊപ്പംതന്നെ അതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ ഇടയിൽ ഉയർന്നുവരുന്ന ഭയാശങ്കകൾ ദൂരീകരിക്കേണ്ടത് സർക്കാറിന്റെ ധാർമിക ഉത്തരവാദിത്തമാണ് എന്നും ജി. സുകുമാരൻ നായർ പറഞ്ഞു.




മന്നം ജയന്തി ആഘോഷത്തിൻ്റെ ഭാഗമായി നടന്ന നായർ സമ്മേളനം ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്തു. മുൻ ഡിജിപി അലക്‌സാണ്ടർ ജേക്കബ്ബ് അനുസ്മരണ പ്രഭാഷണം നടത്തി.എൻ.എസ്.എസ് പ്രസിഡൻ്റ് എം ശശികുമാർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.

Reactions