പുതുവത്സരാഘോഷത്തിൽ സംസ്ഥാനത്ത് റെക്കോഡ് മദ്യവില്പന. 2023 നെ വരവേൽക്കാൻ 107.14 കോടി രൂപയുടെ മദ്യമാണ് കേരളത്തിൽ വിൽപ്പന നടത്തിയത്. പുതുവത്സരത്തലേന്ന് മാത്രം 107.14 കോടി രൂപയുടെ മദ്യമാണ് കേരളം കുടിച്ചത്. ഏറ്റവും കൂടുതൽ ചെലവായത് റമ്മാണ്.
2022ൽ ഇത് 95.67 കോടിയായിരുന്നു. 1.12 കോടിയുടെ മദ്യം വിറ്റ തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ഔട്ട്‌ലെറ്റാണ് മുന്നിൽ. തൊട്ടുപിന്നിൽ കൊല്ലം ആശ്രാമം ഔട്ട്‌ലെറ്റാണ്. 96.59 ലക്ഷം രൂപയുടെ വില്പന. കാസർകോട് ബട്ടത്തൂരിലാണ് ഏറ്റവും കുറവ് വില്പന. 10.36 ലക്ഷം.
സംസ്ഥാനത്തെ എല്ലാ ഔട്ട്‌ലെറ്റുകളിലും പത്ത് ലക്ഷം രൂപയ്ക്ക് മുകളിൽ മദ്യം കഴിഞ്ഞദിവസം വിറ്റു. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്കായി കഴിഞ്ഞ പത്തു ദിവസത്തിനിടെ 686.28 കോടിയുടെ മദ്യമാണ് വിറ്റുപോയത്.






