മയക്കുമരുന്നുകളുടെ ദുരുപയോഗം തലമുറകളെ നശിപ്പിക്കും. ലഹരി വിരുദ്ധ സംസ്ക്കാരം സാധ്യമാക്കാൻ യുവതലമുറ പ്രവർത്തിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. മാണി സി കാപ്പൻ എം എൽ എ അധ്യക്ഷത വഹിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ഫാ. സാബു കൂടപ്പാട്, മാനേജർ ഫാ ജോസുകുട്ടി, വൈസ് പ്രിൻസിപ്പൽ ഫാ. ബാസ്റ്റിൻ, ഫാ. ജോസഫ്, പി ടി എ പ്രസിഡന്റ് അഡ്വ ജോബി കുറ്റിക്കാട്ട്, ഡോ ഷീന സ്കറിയ എന്നിവർ തുടങ്ങിയവർ പ്രസംഗിച്ചു. സ്കൂളിൽ പുതുതായി ആരംഭിച്ച ജിംനേഷ്യം ചലചിത്രതാരം ഉണ്ണി മുകുന്ദൻ ഉദ്ഘാടനം ചെയ്തു.






