Hot Posts

6/recent/ticker-posts

ഓടിക്കൊണ്ടിരുന്ന കാർ കത്തി ഗർഭിണിയടക്കം രണ്ടുപേർ വെന്തുമരിച്ചു


കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി ഗര്‍ഭിണിയടക്കം രണ്ടുപേര്‍ മരിച്ചു. രാവിലെ പത്തരയോടെയായിരുന്നു സംഭവം. കണ്ണൂര്‍ കുറ്റിയാട്ടൂര്‍ സ്വദേശികളായ പ്രജിത്ത്, ഭാര്യ റീഷ എന്നിവരാണ് മരിച്ചത്. 


വ്യാഴാഴ്ച രാവിലെ കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. കാറില്‍ അഞ്ച് പേരാണ് ഉണ്ടായിരുന്നതെന്ന് പ്രാഥമിക വിവരം. മരിച്ച ഇരുവരും വാഹനത്തിന്റെ മുന്‍വശത്താണ് ഇരുന്നിരുന്നത്.


മാരുതി എസ്പ്രസോ കാറിനാണ് തീ പിടിച്ചത്. ഫയര്‍ഫോഴ്‌സ് ഓഫീസിന് തൊട്ടടുത്തായിരുന്നു അപകടം. തീ പടര്‍ന്നെങ്കിലും കാര്‍ ലോക്ക് തുറക്കാനാകാതെ വന്നതോടെ ഇരുവരും അകത്ത് കുടുങ്ങുകയായിരുന്നു.


മറ്റ് വാഹനങ്ങളിലുണ്ടായിരുന്നവരാണ് തീപടരുന്നത് വിളിച്ചുപറഞ്ഞത്. പ്രജിത്താണ് പുറകിലെ ഡോര്‍ തുറന്നുകൊടുത്തത്. ഇതുവഴിയാണ് ബാക്ക് സീറ്റിലുണ്ടായിരുന്ന ഒരു കുട്ടിയടക്കം നാല് പേര്‍ രക്ഷപ്പെട്ടത്. എന്നാല്‍ മുന്‍ വശത്തെ ഡോര്‍ തുറക്കാനായില്ല. 


അപ്പോഴേക്കും തീ കൂടുതല്‍ പടര്‍ന്ന് പിടിച്ചിരുന്നു. രക്ഷപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചു. സംഭവം നടന്നതിന് നൂറ് മീറ്ററോളം മാറി ഫയര്‍ സ്റ്റേഷനുണ്ടായിരുന്നുവെങ്കിലും രണ്ട് പേരെയും രക്ഷിക്കാന്‍ കഴിഞ്ഞില്ല.



Reactions