കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയുടെ കുടുംബ കൂട്ടായ്മ വാർഷിക സമ്മേളനവും ഇടവക ദിനാചരണവും ഫെബ്രുവരി 5 ഞായറാഴ്ച ഉച്ച കഴിഞ്ഞ് 3 മണിക്ക് കാവുംകണ്ടം പാരിഷ് ഹാളിൽ നടത്തും. വിവിധ വാർഡുകളിലെ കലാപരിപാടികളോടെയാണ് സമ്മേളനം ആരംഭിക്കുന്നത്.
വൈകിട്ട് 7:30 ന് പാരിഷ് ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ വികാരി ഫാ. സ്കറിയ വേകത്താനം അധ്യക്ഷത വഹിക്കും. സമ്മേളനത്തിൽ പാലാ രൂപതാ വികാരി ജനറാൾ റവ. ഡോ. ജോസഫ് കണിയോടിക്കൽ ഇടവക ദിനാഘോഷം ഉദ്ഘാടനം ചെയ്യും. കൂട്ടായ്മ പ്രസിഡന്റ് ഡേവിസ് കെ മാത്യു കല്ലറക്കൽ ആമുഖ പ്രഭാഷണം നടത്തും.
കൂട്ടായ്മ സെക്രട്ടറി ബിൻസി ജോസ് ഞള്ളായിൽ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും. വാർഡ് മെമ്പർ ഗ്രേസി ജോർജ് പുത്തൻകുടിലിൽ, ഫാ. ജോസഫ് ഫെലിക്സ് ചിറപ്പുറത്തേൽ, ശ്രീ. ജോണി വേലംകുന്നേൽ, മദർ സുപ്പീരിയർ സിസ്റ്റർ ക്രിസ്ത്യൻ പാറേന്മാക്കൽ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.
സമ്മേളനത്തിൽ മികച്ച ജീവകാരുണ്യ പ്രവർത്തകനായ സന്തോഷ് മരിയ സദനത്തിന് ഇടവകയുടെ ഗുഡ് സമരിറ്റൻസ് അവാർഡ് നൽകി അദരിക്കും. ഇടവകയിലെ ഏറ്റവും മികച്ച 3 കുടുംബകൂട്ടായ്മ വാർഡുകൾക്ക് അവാർഡ് വിതരണം ചെയ്യും.
ഇടവകയിലെ ഏറ്റവും നല്ല കുടുംബത്തിനായുള്ള ഹോളി ഫാമിലി അവാർഡ് നൽകി ആദരിക്കുന്നതാണ്. നാലും അതിൽ കുടുതലും മക്കളുള്ള കുടുംബത്തിന് ജീവസമൃദ്ധി അവാർഡ് സമ്മാനിക്കും.
ഏറ്റവും നല്ല അൾത്താര ബാലനുള്ള സെന്റ് ജോൺ ബർക്കുമാൻസ് അവാർഡും ബാലികയ്ക്കുള്ള സെന്റ് മരിയ ഗോരെത്തി അവാർഡും നൽകുന്നതാണ്. മികച്ച യുവജന പ്രവർത്തകനുള്ള സെന്റ് ജോൺ പോൾ 2nd അവാർഡും മികച്ച യുവജന പ്രവർത്തകയ്ക്കുള്ള സെന്റ് മർത്താസ് അവാർഡും നൽകുന്നതാണ്.
മികച്ച അല്മായ പ്രവർത്തകനുള്ള സെന്റ് പോൾ അവാർഡും മികച്ച അല്മായ പ്രവർത്തകയ്ക്കുള്ള പ്രസില്ലാ അവാർഡും വിതരണം ചെയ്യുന്നതാണ്. മികച്ച കർഷകനുള്ള കർഷക പ്രതിഭാ അവാർഡ്, മികച്ച ഫാം കർഷകനുള്ള ഫാംസ്റ്റാർ അവാർഡ്, മികച്ച വ്യവസായിക്കുള്ള ബിസിനസ് സ്റ്റാർ അവാർഡ്, മികച്ച അടുക്കളത്തോട്ടത്തിനുള്ള ഹരിതമിത്രം അവാർഡ്, സൺഡേ സ്കൂളിൽ 20 വർഷത്തിനുമേൽ സേവനം ചെയ്ത അദ്ധ്യാപകർക്കുള്ള ഗുരുശ്രേഷ്ഠ അവാർഡ് എന്നിവ സമ്മേളനത്തിൽ വിതരണം ചെയ്യുന്നതാണ്.
മികച്ച കലാപരിപാടി അവതരിപ്പിക്കുന്ന കൂട്ടായ്മക്ക് എവർറോളിങ് ട്രോഫി നൽകുന്നതാണ്. സമ്മേളനത്തിൽ പങ്കെടുക്കുന്നവരിൽ നിന്ന് നറുക്കിട്ട് 10 പേർക്ക് ഭാഗ്യശാലികളായി സമ്മാനം നൽകുന്നതാണ്. സമ്മേളനാനന്തരം കൂട്ടായ്മയുടെ കലാസന്ധ്യ നടത്തുന്നതാണ്.
ഇടവക കലാസമിതിയുടെ 10 കല്പനകൾ എന്ന നാടകം ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് സ്നേഹവിരുന്ന്. ജോഷി കുമ്മേനിയിൽ, സിമി ജോസ് പാറേന്മാക്കൽ, തോമാച്ചൻ കുമ്പളാങ്കൽ, ബിജു കോഴിക്കോട്ട്, ജോർജ്കുട്ടി വല്യാത്ത്, ടോം കോഴിക്കോട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകുന്നതാണ്.








