Hot Posts

6/recent/ticker-posts

കൊല്ലപ്പള്ളിയിൽ അപകടത്തില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു


കൊല്ലപ്പള്ളി വാളികുളത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു. 





പത്തനംതിട്ട ചെങ്ങന്നൂര്‍ സ്വദേശി അസ്ലം അയൂബ് ആണ് മരിച്ചത്. സുഹൃത്ത് യശ്വന്ത് മനോജിനെ പരിക്കുകളോടെ പാലാ മരിയന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 





ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി കോളേജിലെ ഒന്നാം വിദ്യാര്‍ത്ഥികളാണ് ഇരുവരും. കൊല്ലപ്പള്ളി മേലുകാവ് റൂട്ടില്‍ വാളികുളത്ത് മൂലമറ്റത്തേയ്ക്ക് പോവുകയായിരുന്ന ദേവി എന്ന സ്വകാര്യ ബസിലാണ് ബൈക്ക് ഇടിച്ചത്. പിന്നിലിരുന്നയാള്‍ ബസിന്റെ ചില്ലിലിടിച്ചാണ് താഴെ വീണത്. 







Reactions