ഓൾ കേരളാ മോഹൻലാൽ ഫാൻസ് ആന്റ് കൾച്ചറൽ വെൽഫെയർ അസോസിയേഷൻ പാലാ ഏരിയ കമ്മിറ്റി സ്ഫടികം ഫാന്‍സ് ഷോ ടിക്കറ്റ് സ്ഫടികം സംവിധായകന്‍ ഭദ്രന്‍ മാട്ടേല്‍ പ്രകാശനം ചെയ്തു.
എകെഎംഎഫ്സിഡബ്ല്യുഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഖില്‍, ജില്ലാ എക്സിക്യൂട്ടീവ് അംഗം ജിഷ്ണു പാലാ ഏരിയാ കമ്മിറ്റി പ്രസിഡന്‍റ് സുബിന്‍, സെക്രട്ടറി രഞ്ജിത്ത്, വൈസ് പ്രസിഡന്‍റ് ജോയല്‍, ഏരിയാ കമ്മിറ്റി ഭാരവാഹികളായ കപില്‍, കമല്‍, വിവിധ യൂണിറ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഒരു തലമുറയുടെ തന്നെ ആവേശമായ സ്ഫടികവും ആടുതോമയും കൂടുതല്‍ ദൃശ്യ മികവോടെ വീണ്ടും തിയേറ്ററുകളില്‍ എത്തുമ്പോള്‍ ഉത്സവമാക്കി ആഘോഷിക്കാനുള്ള ആവേശത്തിലാണ് ആരാധകര്‍. ഫെബ്രുവരി 9 നാണ് സ്ഫടികം വീണ്ടും തിയേറ്ററുകളിലെത്തുന്നത്.







