ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂളിലെ 9-ാം ക്ലാസ്സ് വിദ്യാർത്ഥികളാണ് പഠനത്തോടപ്പം ലോഷൻ നിർമ്മാണത്തിലും സജീവമാകുന്നത്. പാലാ സോഷ്യൽ വെൽഫയർ സൊസെറ്റിയിൽ നിന്നുമാണ് ലോഷൻ നിർമ്മാണത്തിനുളള വസ്തുക്കൾ വാങ്ങുന്നത്.
അധ്യാപകൻ ടോം എബ്രാഹമാണ് പരിശീലകൻ. വിവിധ കളറുകളിൽ നിർമ്മിക്കുന്ന ലോഷന്റെ സുഗന്ധവും എറേ നാൾ നിലനിൽക്കും.
ലോഷൻ നിർമ്മാണത്തോടപ്പം സോപ്പു നിർമ്മാണവും ആരംഭിച്ചു. വിദ്യാർത്ഥികൾ തയ്യാറാക്കുന്ന ലോഷനുകൾ അധ്യാപകരും പി.ടി.എ മെംബർമാരും വാങ്ങുന്നു.
പഠനത്തോടൊപ്പം സ്വയം തൊഴിലിലും മുന്നേറുന്ന വിദ്യാർത്ഥികൾക്ക് പ്രോത്സാഹനവുമായി അധ്യാപകരും രക്ഷിതാക്കളും ഉണ്ട്.









