Hot Posts

6/recent/ticker-posts

പാന്റിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; യുവാവിന് പരുക്ക്




കോഴിക്കോട്: പാന്റിന്റെ പോക്കറ്റിലിട്ട മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരുക്ക്. കോഴിക്കോടാണ് സംഭവം. റെയിൽവേ കരാർ തൊഴിലാളിയായ ഫാരിസ് റഹ്‌മാനാണ് പൊള്ളലേറ്റത്. 




സാരമായി പരുക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെയാണ് സംഭവം. ഫാരിസ് റഹ്മാൻ ഓഫിസിൽ എത്തിയതിനു പിന്നാലെയാണ് പോക്കറ്റിലിരുന്ന് ഫോൺ പൊട്ടിത്തെറിച്ചത്.







Reactions