Hot Posts

6/recent/ticker-posts

കറി മാത്രം വെച്ചു, ചോറില്ല.. ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു

പ്രതീകാത്മക ചിത്രം


വീട്ടിൽ ചോറു വയ്ക്കാതെ കറി മാത്രം പാചകം ചെയ്തതിന് ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റിൽ. ഒഡിഷയിലെ സമ്പല്‍പുര്‍ ജില്ലയിലെ ജമന്‍കിര പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സനാതന്‍ ധരുവ (40) ആണ് ഭാര്യ പുഷ്പയെ (35) തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയത്.



ജോലിസ്ഥലത്തത്തുനിന്നു മടങ്ങിയെത്തിയ സനാതന്‍, ഭാര്യ കറി മാത്രമേ തയാറാക്കിയിട്ടുള്ളൂവെന്നും ചോർ വച്ചിട്ടില്ലെന്നും കണ്ടപ്പോൾ ക്ഷുഭിതനായി. തുടർന്ന് ഇരുവരും തമ്മിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ദമ്പതികള്‍ക്ക് രണ്ടു മക്കളുണ്ടെങ്കിലും സംഭവസമയത്ത് ഇരുവരും വീട്ടിലുണ്ടായിരുന്നില്ല.



മകന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് അമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകന്‍ അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സനാതനെ കസ്റ്റഡിയിലെടുത്തു. അന്വേഷണം നടക്കുകയാണെന്നു പൊലീസ് അറിയിച്ചു.





Reactions